
കോഴിക്കോട് നടക്കുന്ന എസ്‌എഫ്‌ഐ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് വിപ്ലവാശംസകൾ നേർന്ന് എസ്‌എഫ്‌ഐ – യുകെ. അതിർത്തികൾക്കപ്പുറത്തേക്ക് വിദ്യാർത്ഥി അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ പങ്കുചേരുന്ന തരത്തിലേക്ക് പ്രസ്ഥാനം കൂടുതൽ ശക്തമായി വളരട്ടെയെന്ന് ആശംസ സന്ദേശത്തിൽ എസ്‌എഫ്‌ഐ-യുകെ വ്യക്തമാക്കി.
എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് തുടക്കമിട്ടിരുന്നു. പ്രതിനിധി സമ്മേളന നഗരിയിൽ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് വി പി സാനു പതാക ഉയർത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 517 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പതിനെട്ടാമത് എസ്എഫ്ഐ അഖിലേന്ത്യാ സമേളനത്തിൻ്റെ ആവേശത്തിലാണ് കോഴിക്കോട് ജില്ല. പ്രതിനിധി സമേളന നഗരിയായ പലസ്തിൻ ഐക്യദാർഡ്യ നഗരിയിൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി.പി സാനു പതാക ഉയർത്തി. പ്രതിനിധികൾ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് പതാകയെ അഭിവാദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 517 പ്രതിനിധികളും,198 നിരീക്ഷകരും 77 കേന്ദ്രകമ്മിറ്റി അംഗങ്ങളും ആണ് സമ്മേളനത്തിൽ പങ്കെടുകുന്നത്.
പതാക ഉയർത്തലിനു പിന്നാലെ രാജ്യത്തെ രക്തസാക്ഷി കൂടിരങ്ങളിൽ നിന്നെത്തിയ പതാക പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്തി. അമർ രഹെ മുദ്രാവാക്യങ്ങൾ സമ്മേളന നഗരിയിൽ മുഴങ്ങി. പിന്നാലെ യാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here