ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പ്: കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് തിരിച്ചുപിടിച്ച് എസ്എഫ്ഐ

SFI CALICUT

ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് തിരിച്ചു പിടിച്ച് എസ്എഫ്ഐ. ജനറൽ സീറ്റുകളിൽ പത്തിൽ എട്ട് സീറ്റിലും, ബാച്ച് റെപ്പുകളിൽ അഞ്ചിൽ രണ്ട് സീറ്റുകളിലും ചരിത്ര ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ചത്. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ തന്നെ പി ജി റെപ്പ് സീറ്റ് എതിരില്ലാതെ വിജയിച്ചിരുന്നു. ചെയർപേഴ്സണായി നർമ്മദ എൻ, വൈസ് ചെയർപേഴ്സണായി (ജനറൽ ) നഷീദ എ പി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം; കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

ചെയർപേഴ്സണായി(വുമൺ ) അനുപമ എ എസ്, ജനറൽ സെക്രട്ടറിയായി ഷിബിൻ ഷാജി, ആർട്സ് സെക്രട്ടറിയായി സാന്ദ്ര രാജ്, സ്പോർട്സ് സെക്രട്ടറിയായി പവിത്ര എൻ, മാഗസിൻ എഡിറ്ററായി സ്നേഹ വി സി, യുയുസി (പി ജി) ആയി ഡോ. ലക്ഷ്മി കെ യു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News