ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു

ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു. എസ് എഫ് ഐ കിഴക്കേ കല്ലട മേഖല കമ്മിറ്റി പ്രസിഡൻ്റും ഡി വൈ എഫ് ഐ കിഴക്കേ കല്ലട മേഖല ജോയിൻ്റ് സെക്രട്ടറിയുമായ അമൽനാഥ് ശേഖർ (18) ആണ് മരിച്ചത്. മറവൂർ മുറിയിൽ സരസുഭവനിൽ ശേഖറിൻ്റെ മകനാണ്.

കൊല്ലം കിഴക്കേ കല്ലട കൈലാത്ത് മുക്ക് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട്
5 മണിയോടെ പള്ളിക്ക വിളയിൽ നിന്ന് മൂന്നു മുക്കിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും  പുറകിൽ ഇരുന്ന അമൽനാഥിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ALSO READ: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത 11 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സുബിൻ ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: ഇൻസ്പെക്ടർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News