മധുരച്ചെങ്കൊടി: സുദീപ്തോ ഗുപ്തയുടെ സ്മരണകളിൽ എസ്എഫ്ഐ നേതാക്കൾ

sfi

അമർ രഹേ… അമർ രഹേ… സുദീപ്തോ ഗുപ്ത അമർ രഹേ…, എസ്എഫ്ഐ രക്തസാക്ഷി സുദീപ്തോ ഗുപ്തയുടെ രക്തസാക്ഷി ദിനമായ ഏപ്രിൽ രണ്ടിന് തങ്ങളുടെ ധീര സഖാവിനെ അനുസ്മരിച്ച് സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ എസ്എഫ്ഐ നേതാക്കൾ.

2013 ഏപ്രിൽ രണ്ടിനാണ് തൃണമൂൽ കോൺഗ്രസിൻ്റെ പൊലീസുകാരുടെ ക്രൂരമായ മർദ്ദനത്തിനരയായി സുദീപ്തോ ഗുപ്ത കൊല്ലപ്പെടുന്നത്. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് സുദീപ്‌തോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യുന്ന സമയം തന്നെ മർദ്ദനത്തിനിരയായ സുദീപ്തോയെ പൊലീസ് വാനിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ALSO READ: മറാഠി സംസാരിക്കാത്തവരുടെ മുഖത്തടിക്കണമെന്ന് രാജ് താക്കറെ, താക്കീതുമായി ഫഡ്‌നാവിസ്

ക്യാമ്പസുകളിലെ ജനാധിപത്യ അവകാശം നേടിയെടുക്കുന്നതിനായി ജീവത്യാഗം ചെയ്ത സഖാവിൻ്റെ ഓർമകൾ പങ്കുവെച്ചു കൊണ്ട് ഈ നിമിഷവും ക്യാംപസുകളിലെ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് എസ്എഫ്ഐയെന്ന് എസ്എഫ്ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News