ഗവര്‍ണര്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി

ഗവര്‍ണര്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് മുന്നിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ അതിനെ ഭേദിച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

ALSO READ:2022 ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് തോറ്റം പാട്ട് കലാകാരൻ എൻ ചെല്ലപ്പൻ നായർക്ക്

തുടര്‍ന്ന് പ്രതിഷേധം തടയാന്‍ എത്തിയ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകുന്നേരം പാലക്കാട് നഗരത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചിരുന്നു.

ALSO READ:കേരളത്തിന് അഭിമാനവും അംഗീകാരവും; കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News