
നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധൻ്റെ രാജി ഉൾപ്പെടെ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചാണ് എസ്എഫ്ഐ ഇന്ന് നടത്തുക. അതേസമയം എസ്എഫ്ഐ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി ദില്ലി പൊലീസ് മാർച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ട്.
എന്നാൽ സമരത്തെ അടിച്ചമർത്താനുള്ള ദില്ലി പൊലീസ് നീക്കം അനുവദിക്കില്ലെന്നും വിലക്ക് മറികടന്നും എസ്എഫ്ഐ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, എൻടിഎ പിരിച്ചുവിടുക, നീറ്റ് അടക്കമുള്ള പരീക്ഷകളിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുക 7 ഓളം ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
also read:പ്രമുഖകഥാകാരി കെ ആർ മല്ലിക അന്തരിച്ചു
കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിട്ടുണ്ട്. പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുൻപും ഇവർ ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരെ രംഗത്തെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

