ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്

ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്. കാണാൻ അത്ര ഭംഗിയില്ലാത്ത വ്യക്തിയാണ് ഷാരൂഖ് എന്നും അദ്ദേഹം സ്വയം മാർക്കറ്റ് ചെയ്യുകയാണെന്നും മഹ്നൂർ ബലൂച് പറഞ്ഞു. നടിയുടെ പരാമർശത്തിനു പിന്നാലെ രോഷാകുലരായിരിക്കുകയാണ് കിംഗ് ഖാൻ ആരാധകർ. ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് മഹ്നൂർ ഷാരൂഖിനെ കുറിച്ച് സംസാരിക്കാനിടയായത്.

also read; കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

ഷാരൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരൻ മാത്രമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരാധകർ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ല, കുഴപ്പമില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. മഹ്നൂർ പറഞ്ഞു. പറയുന്നത് വിഡ്ഢിത്തമാണ്, ഷാരൂഖ് അസാധാരണ നടനാണ്, ഭാവചക്രവർത്തിയാണ് ഷാരൂഖ്, അദ്ദേഹത്തി​ന്റെ കണ്ണുകൾ വരെ സംസാരിക്കും എന്നെല്ലാമാണ് ഈ പരാമർശത്തിന് മഹ്നൂറിന് കിംഗ് ഖാൻ ഫാൻസ്‌ നൽകിയ മറുപടികൾ.

also read; ത്രെഡ്സ് ആപ്പിന്റെ ലോ​ഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു; മലയാളികളും തമിഴരും അവകാശവാദവുമായി രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here