കിംഗ് ഖാനും ഇ.വിയിലേക്ക്; ആദ്യ ഇ.വിയായി ഹ്യുണ്ടായ് അയോണിക് 5

തന്റെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമായ ഹ്യുണ്ടായ് അയോണിക് 5 സ്വന്തമാക്കി ഷാരൂഖ് ഖാനും. താരത്തിന്റെ ആദ്യത്തെ ഇവിയാണിത്. 2023 ഫെബ്രുവരിയില്‍ ഹ്യുണ്ടായിയുടെ അയോണിക് 5 എന്ന ഇലക്ട്രിക് വാഹനം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിച്ചത് ഷാരൂഖ് ഖാനായിരുന്നു. ഇതിനോടകം തന്നെ 1000 വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ഈ വാഹനത്തിന്റെ 1100 തികയ്ക്കുന്ന യൂണിറ്റാണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ: 1.15 ലക്ഷം രൂപയ്ക്ക് ബജാജിന്റെ ഇ-സ്‌കൂട്ടര്‍ വിപണി സ്വന്തമാക്കി; കണക്ടിവിറ്റി ഫീച്ചറുകള്‍ ഉൾപ്പെടെ ചേതക് അര്‍ബനിൽ

ഈ വര്‍ഷം ആദ്യം വരെ ഷാരൂഖ് ഖാന്‍ ആയിരുന്നു ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ബ്രാൻഡ് അംബാസിഡര്‍ സ്ഥാനത്തുണ്ടായിരുന്നത്. ലോഗോ നല്‍കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീലും ഒറ്റ സക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിന് പ്രീമിയം ഭാവം നല്‍കുന്നു. മുന്‍ നിരയില്‍ രണ്ട് സീറ്റും ഓട്ടോമാന്‍ സംവിധാനത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. സെന്റര്‍ കണ്‍സോള്‍ സംവിധാനം ഇല്ലാത്തതിനാല്‍ തന്നെ സീറ്റുകളുടെ മധ്യത്തില്‍ മികച്ച സ്പേസും ലഭിക്കുന്നുണ്ട്. എല്ലാ സീറ്റുകളിലും വെന്റിലേറ്റഡ് സംവിധാനവും നല്‍കിയിട്ടുണ്ട്.

ALSO READ: പഞ്ചസാരയോ,തേനോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്? പരിശോധിക്കാം

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72.6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്. 4635 എം.എം. നീളം, 1890 എം.എം. വീതി, 1625 എം.എം. ഉയരം 3000 എം.എം. വീല്‍ബേസ് എന്നിവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here