ഇത്തവണയും പതിവ് തെറ്റിച്ചില്ല; പെരുന്നാള്‍ ദിനത്തില്‍ ഷാരൂഖ് എത്തി

പതിവ് തെറ്റിക്കാതെ ചെറിയ പെരുന്നാള്‍ ദിനത്തിന് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാനായെത്തി ഷാരൂഖ് ഖാന്‍. ആരാധകര്‍ക്ക് നേരെ കൈ വീശിയും തൊഴുതുമൊക്കെ ഷാരൂഖ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചു.

വെളുത്ത നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത ജീന്‍സും ഡാര്‍ക്ക് സണ്‍ ഗ്ലാസും ധരിച്ച് എത്തിയ ഷാരൂഖിനൊപ്പം വെള്ള നിറത്തിലുള്ള കുര്‍ത്തയും സല്‍വാറുമണിഞ്ഞ് ഇളയ മകന്‍ അബ്രാമും ഉണ്ടായിരുന്നു.

ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ഈദ് ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News