ഷാരൂഖ് ഖാന്‍ രാജ്യത്തെ സുന്ദരനായ നടന്‍, ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരുടെ പട്ടികയില്‍ താരത്തിന്റെ സ്ഥാനം പത്താമത്…

ലോകത്തിലെ ഏറ്റവും സുന്ദരനായ അഭിനേതാക്കളില്‍ 10-ാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. ഫെയ്സ് മാപ്പിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കോസ്മെറ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഷാരൂഖ് ഖാനെ ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഒരു കോസ്‌മെറ്റിക് സര്‍ജന്‍ കംപ്യൂട്ടറൈസ്ഡ് ഫേഷ്യല്‍ മാപ്പിങ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതനുസരിച്ച് ചുണ്ടുകള്‍ക്കും ചതുരാകൃതിയിലുള്ള താടിക്കുമാണ് താരം ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടുള്ളത്. ഫെയ്‌സ് മാപ്പിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഗോള്‍ഡന്‍ റേഷിയോയില്‍ ഒരു മുഖത്തിന്റെയോ ശരീരത്തിന്റെയോ അനുപാതം 1.618 phi ആകുമ്പോഴാണ് ആ മുഖമോ ശരീരമോ കൂടുതല്‍ സൗന്ദര്യ ലക്ഷണമുള്ളതായി കണക്കാക്കുന്നത്.

ALSO READ: ഭാര്യയുമായി പ്രണയ ബന്ധമെന്ന് സംശയം; 15 – കാരനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, സംഭവം ഹരിയാനയിൽ

യുകെ ആസ്ഥാനമായുള്ള കോസ്മെറ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി. സില്‍വയാണ് ഇത്തരത്തില്‍ ഒരു പഠനരീതി ആദ്യമായി അവതരിപ്പിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒരു വ്യക്തിയുടെ കണ്ണുകള്‍, പുരികം, താടി, ചുണ്ടുകള്‍, മൂക്ക്, താടിയെല്ല്, മുഖത്തിന്റെ ആകൃതി എന്നിവ അനുസരിച്ചാണ് ഒരാളുടെ സൗന്ദര്യം കണക്കാക്കുന്നത്. ഇതനുസരിച്ച് സോഫ്റ്റ് വെയര്‍ കണക്കാക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യന്‍ നടന്‍ ആരോണ്‍ ടെയ്ലര്‍ ജോണ്‍സണാണ്. ഗോള്‍ഡന്‍ റേഷിയോ പ്രകാരം 93.04% പെര്‍ഫെക്ഷനുള്ള മുഖമാണ് അദ്ദേഹത്തിന്റേത്. രണ്ടാം സ്ഥാനം പാരീസ് താരം ലൂസിയന്‍ ലാവിസ്‌കൗണ്ടിനാണ് 92.41% പെര്‍ഫെക്ഷനാണ് അദ്ദേഹത്തിന്റെ മുഖത്തിന് ഇത്തരത്തില്‍ പത്താം സ്ഥാനത്ത് വരുന്ന ഷാരൂഖിന് 86.76% പെര്‍ഫെക്ഷനുള്ള മുഖമാണ് ഉള്ളതെന്നാണ് സോഫ്റ്റ് വെയറിന്റെ കണ്ടെത്തല്‍. സോഫ്റ്റ് വെയറിന്റെ കണ്ടെത്തലനുസരിച്ച് ചുണ്ടുകളും ആകര്‍ഷകമായ ചതുര താടിയുമാണ് ഷാരൂഖിന് ഉള്ളത്. ഇതാണ് അദ്ദേഹത്തെ പട്ടികയില്‍ ഇടം നേടുന്നതിനായി സഹായിച്ചിട്ടുള്ളത്. എന്നാല്‍, ഷാരൂഖിന്റെ മൂക്കിന്റെ ആകൃതി ലക്ഷണമൊത്തതല്ല എന്നതിനാല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞതെന്നും ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News