ആരോഗ്യ സ്ഥിതിയെ അവഗണിച്ച് ജവാൻ കാണാനെത്തിയ ആരാധകന് നന്ദി അറിയിച്ച് ഷാറൂഖ് ഖാൻ

ബോളിവുഡിൽ തകർപ്പൻ വിജയം നേടിയ ചിത്രമാണ് ജവാൻ. ഇപ്പോഴിതാ വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തിയ ആരാധകനായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷാറൂഖ് ഖാൻ. അനീസ് ഫാറൂഖി എന്ന യുവാവാണ് തൻറെ ആരോഗ്യസ്ഥിതിയെ പോലും വകവെയ്ക്കാതെ ജവാൻ കാണാനെത്തിയത്. അനീസ് ചിത്രം കാണാനെത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വീഡിയോ റീഷെയർ ചെയ്തു കൊണ്ട് ഷാറൂഖ് എത്തിയത്.

ALSO READ: ‘ആരാധകരുടെ ആവേശവും പിന്തുണയുമാണ് ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ ഊര്‍ജം’: വിരാട് കോഹ്‌ലി

നന്ദി പ്രിയ സുഹൃത്തേ, ദൈവം നിങ്ങളെ ലോകത്തെ എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളാൽ സ്നേഹിക്കപ്പെട്ടതിൽ ഞാൻ ഏറെ നന്ദിയുള്ളവനാണ്. നിങ്ങൾ സിനിമ ആസ്വദിച്ചെന്ന് കരുതുന്നു. ഒരുപാട് സ്നേഹം- ഇങ്ങനെയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാറൂഖ് പറഞ്ഞത്.

ALSO READ: ‘സ്നേഹം എന്തിനെയും കീഴടക്കും’; 11 വർഷമായി കിടപ്പിലായ വധു വിവാഹദിവസം നടന്ന് വേദിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News