
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇവിടെ വിരാമമാകുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേഷനുകളും ആരാധകർ അത്രയേറെ പ്രതീക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ‘ജയിലർ 2’വിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് കിങ് ഖാൻ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. അടുത്തമാസം ഷൂട്ടിനായി താരം എത്തുമെന്നാണ് വിലയിരുത്തലുകൾ. ഏഴ് മുതൽ എട്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണത്തിന് ശേഷം സിനിമയുടെ പാക്കപ്പ് നടക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Also read: അന്നം മുട്ടുമോ? രാജ്യത്ത് പാചകവാതക ക്ഷാമം; പ്രതിസന്ധിയിലായി ഹോട്ടലുകൾ
ബോളിവുഡ് താരം വിദ്യാ ബാലനും ചിത്രത്തിൽ എത്തുന്നുണ്ട് എന്നതാണ് മറ്റൊരു ത്രില്ലിങ്. കഥയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായാണ് വിദ്യാ ബാലൻ എത്തുന്നത്. ആദ്യ ഭാഗത്തിലെ ‘മാത്യു’ എന്ന കഥാപാത്രമായി മോഹൻലാൽ വീണ്ടുമെത്തുമ്പോൾ, ഇത്തവണ മലയാളത്തിൽ നിന്ന് കൂടുതൽ താരങ്ങൾ അണിനിരക്കുന്നുണ്ട് എന്നതും ചിത്രത്തിനെ പ്രിയപ്പെട്ടതാക്കുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. പാട്ടിലെ മായാജാലവും കഥയിലെ ആകാംക്ഷയും സൂപ്പർസ്റ്റാർ രജനിയുടെ അഭിനയത്തിനായും കാത്തിരിക്കുകയാണ് ആരാധകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

