‘മന്നത്ത്’ അനധികൃതമായി ഒന്നും നടക്കുന്നില്ല; ഷാരൂഖ് ഖാന്റെ വീട്ടിലെ പരിശോധനയിൽ വിശദീകരണവുമായി താരത്തിന്റെ മാനേജര്‍

മുംബൈയിലെ മുനിസിപ്പൽ ബോഡിയായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ഉദ്യോഗസ്ഥരും വനം വകുപ്പും നടൻ ഷാരൂഖ് ഖാന്റെ മന്നത്തിൽ നടത്തിയ പരിശോധനയിൽ വിശദീകരണവുമായി താരത്തിന്റെ മാനേജര്‍ പൂജാ ദദ്‌ലാനി. അനധികൃതമായി യാതൊരു നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും നിര്‍മാണ പ്രവര്‍ത്തനത്തില്‍ പരാതികളൊന്നുമില്ലെന്നും പൂജാ ദദ്‌ലാനി വ്യക്തമാക്കി.

തീരദേശ നിയന്ത്രണ മേഖല (സിആർസെഡ്) ലംഘിച്ചുവെന്ന പരാതിയെത്തുടർന്നായിരുന്നു ഷാരൂഖിന്റെ ബാന്ദ്രയിലെ വീട്ടില്‍ പരിശോധന നടന്നത്. ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് പരാതി നൽകിയത്. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നിയമാനുസൃതമാണോ എന്ന് വിലയിരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. പരിശോധനയുടെ കണ്ടെത്തലുകൾ സമാഹരിച്ച് പരാതിക്കാരന് ഉടൻ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: ‘സവാളവട’ ഇൻസ്റ്റഗ്രാമിൽ നിന്നും പുറത്ത്; ആക്ഷേപഹാസ്യ മീം പേജിന്‍റെ അക്കൗണ്ട് പൂട്ടിച്ച് കേന്ദ്രസർക്കാർ

ഷാരൂഖ് ഖാന്റെ മന്നത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇത് കൂടാതെ രണ്ട് നിലകള്‍ കൂടി പുതുക്കി പണിയുന്നുണ്ട്. ഷാരൂറിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ ഖറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് നിലവില്‍ താമസിക്കുന്നത്.

തീരദേശ മേഖലകളിലെ അനധികൃത നിർമ്മാണങ്ങൾ തടയുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പരിസ്ഥിതി മാർഗ്ഗനിർദ്ദേശങ്ങളാണ് CRZ അല്ലെങ്കിൽ ‘ കോസ്റ്റൽ റെഗുലേഷൻ സോൺ ‘ നിയമങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News