എന്റെ രാഷ്ട്രീയ വോട്ട് എം സ്വരാജിനാണ്: ഷഹബാസ് അമൻ

Shahabaz Aman

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയുമെന്ന് സം​ഗീതജ്ഞൻ ഷഹബാസ് അമൻ. നിലമ്പൂരിൽ തന്റെ രാഷ്ട്രീയ വോട്ട് എം സ്വരാജിനാണെന്നും പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ ഷഹബാസ് അമൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിലമ്പൂരിൽ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിർണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാർട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം.എങ്കിലും, എം.സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും.

ഇനി തിരിച്ചായാൽപ്പോലും നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാൻ (സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയർത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ, പ്രകോപനപരമായോ, അവഗണനയോടെയോ സമീപിക്കാതിരുന്നാൽ) വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ല. ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്!

Also Read: മലനാടിൻ്റെ ഹൃദയം കവർന്ന്‌; നിലമ്പൂരിന്റെ സ്വന്തം സ്വരാജ്

സ്വരാജുമായി യാതൊരു ബന്ധവുമില്ല.ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല.ഇനി പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല.പക്ഷേ. ഈ തെരഞ്ഞെടുപ്പിൽ ‘എന്റെ വോട്ട്’ അയാൾക്കാണ്. ഇതിൽ കൂടുതൽ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.നന്ദി. എല്ലാവരോടും സ്നേഹം.

(ഇത് ഇവിടെ നിന്ന് എടുത്ത് കൊണ്ട് പോകുന്നവർ മുഴുവനും കൊണ്ടുപോകണേ..ഈ പോസ്റ്റ്‌ തന്നെ വ്യക്തിപരമായ ഒരു കമന്റ് ആയത് കൊണ്ട് കമന്റിനുള്ള കമന്റിനു കമന്റ് ഉണ്ടായിരിക്കുന്നതല്ല)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News