താമരശ്ശേരി കൊലപാതകം; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

shahabas thamarassery

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിനകത്ത് പരീക്ഷ എഴുതിക്കാനാണ് തീരുമാനം. ആദ്യം വെളിമ്മാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേര്‍സ് സ്‌കൂളിലാണ് പരീക്ഷ എഴുതിക്കാന്‍ ആലോചിച്ചിരുന്നത്.

ALSO READ: ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; പാർട്ടിക്കുള്ളിൽ തന്നെയുള്ളവർക്ക് പങ്കുണ്ടെന്ന അമ്മയുടെ ആരോപണത്തിൽ മൗനം തുടർന്ന് കോൺഗ്രസ്

പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ് പുതിയ തീരുമാനം. അതേസമയം സംഭവുമായി ബന്ധപ്പെട്ട എംഎസ്എഫ് മാര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. കേരള വിഷന്‍ ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ സജി തറയിലിന് നേരെയാണ് കൈയ്യേറ്റം.

ALSO READ: ‘സത്യം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മതവിരോധിയായി ചാപ്പകുത്താൻ ശ്രമിക്കുകയാണ്’; സി കെ വിനീതിനെ പിന്തുണച്ച് ഡിവൈഎഫ്ഐ

അതിനിടയില്‍ പ്രതികളെ പരീക്ഷ എഴുതിക്കുന്നതില്‍ പ്രതിഷേധിച്ച് വെള്ളിമാടുകുന്നിലെ ജുവനൈയില്‍ ഒബ്‌സര്‍വേഷന്‍ സെന്ററിന് മതില്‍ ചാടിയ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ: കായംകുളത്ത് വായിൽ മത്സ്യം കുടുങ്ങി യുവാവിന് ദാരുണാന്ത്യം

അതേസമയം ഷഹബാസിന്റെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹബാസിന്റെ മാതാപിതാക്കള്‍, പ്രതികളുടെ മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ ഉള്‍പ്പെട്ട വാട്‌സ്അപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിവിധ ഇടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News