‘ആ പ്രത്യേക ആക്ഷന്‍ ഇഷ്ടമായില്ല’; ഗ്രൗണ്ടില്‍ ഷഹീന്‍ അഫ്രീദി – മാത്യു ബ്രീറ്റ്‌സ്‌കി വാക്‌പോര്

Shaheen Afridi

മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഷഹീന്‍ അഫ്രീദി – മാത്യു ബ്രീറ്റ്‌സ്‌കി വാക്‌പോര്. ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കം.

കറാച്ചിയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു.

Also Read : ‘സൽമാൻ നിസാർ, താങ്കൾ ഇന്ത്യൻ ജഴ്സി അണിയുമെന്ന് മനസ് പറയുന്നു’

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ ഇരു താരങ്ങളും വഴക്കിനായി നേര്‍ക്കുനേര്‍ വന്നതോടെ അംപയര്‍മാരും ടീം ക്യാപ്റ്റന്‍മാരും ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ 29-ാം ഓവറിലായിരുന്നു സംഭവങ്ങള്‍. പന്തു നേരിട്ട ശേഷം ഓടാന്‍ മടിച്ച ബ്രീറ്റ്‌സ്‌കി പാക്ക് ഫീല്‍ഡറെ നോക്കി ബാറ്റു കൊണ്ട് ഒരു ‘പ്രത്യേക തരം ആക്ഷന്‍’ കാണിച്ചു. ഇത് അഫ്രീദിക്ക് ഇഷ്ടപ്പെട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്ററെ അഫ്രീദി ചോദ്യം ചെയ്തതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News