
പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ഷഹീൻ അഫ്രിദിയെ പറ്റി വിവാദപ്രസ്താവന നടത്തി മുൻ പാക്കിസ്ഥാൻ നായകൻ റഷീദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശിയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് റഷീദ് പറഞ്ഞത്.
സമൂഹ മാധ്യമത്തിൽ സംസാരിക്കവെയാണ് ലത്തീഫ് തന്ടെ അഭിപ്രായം പരസ്യമാക്കിയത്. അഫ്രിദിയെ ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യത്തെ പറ്റി സംസാരിക്കുകയായിരുന്നു ലത്തീഫ്. തന്റെ അഭിപ്രായത്തിൽ നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അഫ്രീദി അർഹനല്ലെന്നും ലത്തീഫ് പറഞ്ഞു. അഫ്രീദി ആദ്യ ടീമിലെ സ്ഥാനത്തിനുള്ള അർഹത തെളിയക്കട്ടെയെന്നും ബാക്കിയുള്ളത് പിന്നെ നോക്കാമെന്നും ലത്തീഫ് പറഞ്ഞു.
Also Read: ഐപിഎൽ 2026: ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കില്ലെന്നു പഞ്ചാബിന്റെ വിദേശ പേസർ
അഫ്രിദിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം ബംഗ്ളദേശിൽ നടന്ന ഏകദിന പരമ്പരയിൽ ആതിഥേയരോട് പരാജയപ്പെട്ടിരുന്നു. ഒരു പതിറ്റാണ്ടിനു ശേഷമാണു പാകിസ്ഥാൻ ബംഗ്ലാദേശിനോട് പരമ്പര തോൽവി ഏറ്റുവാങ്ങുന്നത്. അതിനു മുൻപ് നടന്ന ടി 20 ലോകകപ്പിലും അഫ്രിദിയുടെ പ്രകടനം മികച്ചതായിരുന്നുല്ല. ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ ധാരാളം റൻസുകൾ വഴങ്ങിയ അഫ്രിദിയെ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ പുറത്തിരുത്തേണ്ടിയും വന്നു. 2022 ലെ ടി 20 ലോകകപ്പിന് ശേഷം കൃത്യതയും വേഗതയും കണ്ടെത്താൻ താരം ബുദ്ധിമുട്ടുന്നുവെന്ന ആരോപണം ഏറെ നാളായി വ്യാപകമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

