റിപ്പബ്ലിക് ഡേയ്ക്ക് പത്താൻ, ശ്രീകൃഷ്ണ ജയന്തിക്ക് ജവാൻ, ക്രിസ്തുമസിന് ദങ്കി: ഞാൻ ചെയ്യുന്നതല്ലേ യഥാർത്ഥ ദേശീയോദ്ഗ്രഥനമെന്ന് ഷാരൂഖ് ഖാൻ

ജവാൻ സിനിമയുടെ വിജയാഘോഷ വേദിയിൽ സൂപ്പര്‍ താരം ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന നിലപാടാണ് തന്റേതെന്ന ചിന്തയാണ് ഷാരൂഖ് വേദിയിൽ വച്ച് പങ്കുവെച്ചത്. റിപ്പബ്ലിക് ഡേയ്ക്ക് പത്താൻ, ശ്രീകൃഷ്ണ ജയന്തിക്ക് ജവാൻ, ക്രിസ്തുമസിന് ദങ്കി ഇത്തരത്തിൽ താൻ ചെയ്യുന്നതല്ലേ യഥാർത്ഥ ദേശീയോദ്ഗ്രഥനമെന്നാണ് താരം ചോദിച്ചത്.

ALSO READ: അഭിമാനം കെൽട്രോൺ; രാജ്യത്തെ പ്രധാന താപവൈദ്യുത നിലയങ്ങളിലേക്ക് കെൽട്രോൺ ഉത്പന്നങ്ങൾ

‘ജനുവരി 26 റിപ്പബ്ലിക് ഡേയ്ക്കണ് ഞങ്ങള്‍ തുടങ്ങിയത്. അന്ന് ഒരു പടം റിലീസ് ചെയ്തു(പത്താന്‍). ജന്‍മാഷ്ടമി, കൃഷ്ണന്റെ ജന്‍മദിനത്തില്‍ ഞങ്ങള്‍ ജവാനിറക്കി. ഇനി പുതിയ വര്‍ഷം വരാന്‍ പോവുകയാണ്. അതിനായി ക്രിസ്മസിന് ഞങ്ങള്‍ ദങ്കിയുമായി വരും. പിന്നെ എന്റെ സിനിമ റിലീസ് ആവുന്ന ദിവസം പെരുന്നാള്‍(ഈദ്) അല്ലേ. ഞാന്‍ ചെയ്യുന്നതാണ് ദേശിയോദ്ഗ്രഥനം,’ ഷാരൂഖ് പറയുന്നു.

ALSO READ: അവര്‍ക്കെല്ലാം പ്രശ്‌നം എൻ്റെ ജാതിയും മതവും നിറവുമാണ്: ആരെന്ത് പറഞ്ഞാലും ഞാൻ പിറകോട്ട് പോകില്ല: വിനായകൻ

താരത്തിന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. വിദ്വേഷത്തിന്റെ കാലത്ത് ഇത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വാക്കുകളാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. താന്‍ എല്ലാ മതത്തിന്റെയും പ്രതിനിധിയാണെന്നുകൂടി ഈ വാക്കുകളിലൂടെ ഉറപ്പിക്കുകയാണ് ഷാരൂഖ് എന്നും പലരും അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News