ഹേ റാമിലെ ഷാരൂഖിന്റെ ‘പ്രതിഫലം’ കേട്ട് അമ്പരന്ന് സിനിമാലോകം

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സിനിമയിൽ അഭിനയിക്കുക എന്നത് സൂപ്പർ സ്റ്റാറുകൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ അത്തരത്തിൽ ഒരു സൂപ്പർ സ്റ്റാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അഭിനയിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ശ്രെധ നേടുന്നത്. വേറാരുമല്ല ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാനാണ്‌ ഒരു രൂപ പോലും വാങ്ങാതെ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

ALSO READ:  സ്കൂട്ടർ മറിഞ്ഞ് നടുറോഡിലേക്കു വീണ യുവാവിന് രക്ഷകനായി ബസ്‌ ഡ്രൈവർ; ആദരവുമായി മോട്ടോർവാഹനവകുപ്പ്

കമൽഹാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമായ ഹേ റാം എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാൻ പ്രതിഫലമില്ലാതെ അഭിനയിച്ചിരിക്കുന്നത്. കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്.തമിഴിലും ഹിന്ദിയിലും ആയിട്ടാണ് ഈ ചിത്രം ഇറങ്ങുന്നത്.അംജത് അലിഖാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഹേ റാമിൽ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഹിന്ദുസ്താനി 2 എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ: ‘ഇന്ത്യൻ റിപ്പബ്ലിക്കും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ

സൗജന്യമായി തന്റെ സിനിമയില്‍ അഭിനയിച്ചതില്‍ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ഒന്നിച്ച് ജോലി ചെയ്യുമ്പോള്‍ തങ്ങൾ സഹപ്രവർത്തകരായിരുന്നുവെന്നും ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്നും കമൽഹാസന്‍ പറഞ്ഞു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News