ഹൈദരാബാദിലെ ഗല്ലിയില്‍ ഉദിച്ച നക്ഷത്രം; ധോണി അവസരം നല്‍കിയ ഷെയ്ക്ക് റഷീദിനെ അറിയാം

shaik-rasheed-csk

ഹൈദരാബാദിലുള്ള ഒരു ഗല്ലിയിലെ ക്രിക്കറ്റില്‍ നിന്ന് ഐ പി എല്ലിലെത്തിയ ആളാണ് 20കാരനായ ഷെയ്ക്ക് റഷീദ്. തിങ്കളാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിന് (സി എസ്‌ കെ) വേണ്ടി ഇറങ്ങിയാണ് ഐ പി ല്‍ അരങ്ങേറ്റം കുറിച്ചത്. ലക്നൌവിനെതിരെ രചിന്‍ രവീന്ദ്രക്കൊപ്പം ഓപ്പണറായി റഷീദിന് ധോണി അവസരം നൽകി. 19 പന്തില്‍ നിന്ന് 27 റണ്‍സ് നേടി തുടക്കം മിന്നിക്കുകയും ചെയ്തു.

ഹൈദരാബാദിന്റെ ദില്‍സുഖ് നഗറിലെ തെരുവില്‍ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. എട്ട് വയസ്സുള്ളപ്പോള്‍ റഷീദിന്റെ ക്രിക്കറ്റ് പ്രേമം ആരംഭിച്ചു. ഗല്ലിയിലെ കളിയിൽ നിന്ന് എച്ച് സി എ ലീഗിലെ സ്പോര്‍ട്ടീവ് ക്രിക്കറ്റ് ക്ലബിലെത്തി. പിന്നീട്, അദ്ദേഹത്തിന്റെ കുടുംബം ഗുണ്ടൂരിലേക്ക് താമസം മാറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും, പിതാവിന്റെ പിന്തുണ റഷീദിന്റെ സ്വപ്നങ്ങളെ സജീവമാക്കി.

Read Also: ഐ പി എല്‍ റെക്കോർഡ് തൂക്കി ‘തല’; പ്ലെയർ ഓഫ് ദ മാച്ചിലൂടെ സ്വന്തം പേരിലായത് ചരിത്രം

2022 ലെ അണ്ടര്‍ 19 ലോകകപ്പില്‍ വി വി എസ് ലക്ഷ്മണിന്റെ ഉപദേശമാണ് റഷീദിന്റെ ജീവിതം മാറ്റിമറിച്ചത്. ബൗളര്‍മാരെ വിഷ്വലൈസ് ചെയ്യാനും ഷാഡോ ബാറ്റിങ് പരിശീലിക്കാനുമായിരുന്നു ആ ഉപദേശം. മാനസിക ഗെയിമിന് മൂര്‍ച്ച കൂട്ടുന്ന ടെക്നിക് ആയിരുന്നു ഇത്. 2024ല്‍, ഹൈദരാബാദിനെതിരെ രഞ്ജി ട്രോഫിയില്‍ 203 റണ്‍സ് നേടി തിളങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News