ഡെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ; ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത് 20000 അടി മുകളില്‍

അമേരിക്കയിലെ പ്രശസ്തമായ ഡെനാലി പർവതത്തിൽ മലയാളി യുവാവ് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസൻ ഖാൻ ആണ് കുടുങ്ങിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതിനായി ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദരസൂചകമായി പതാക നാട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഡെനാലി പര്‍വതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ കൊടുമുടി കീഴടക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പകുതിയില്‍ താഴെ മാത്രം ആളുകള്‍ക്ക് മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളു. അപകടസാധ്യതകള്‍ ഏറെയുള്ള സാഹസിക പര്‍വതാരോഹണമാണ് ഡെനാലിയിലേത്. 1932 മുതൽ, 120-ലധികം ആളുകൾ ഡെനാലിയിൽ മരിച്ചിട്ടുണ്ട്, ഇത് സാഹസികത ആഗ്രഹിക്കുന്നവർക്ക് ആകർഷകമാണെങ്കിലും ഇത് വളരെ വെല്ലുവിളി നിറഞ്ഞതും അപകടകരവുമായ ഒരു പര്യവേഷണമാക്കി മാറ്റി.

ALSO READ: ബാലിയില്‍ അഗ്നിപർവത സ്‌ഫോടനം; നിരവധി വിമാന സർവീസുകൾ റ​ദ്ദാക്കി

സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ഷെയ്ഖ് ഹസൻ ഖാൻ. 2022 ലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍ എന്നീ ദൗത്യങ്ങളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News