പെട്ടി മൊത്തം രേഖകൾ; ഷാജൻ സ്കറിയ ഇ ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായി

ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ALSO READ: മറ്റ് വിദ്യാർത്ഥികളുടെ മുൻപിൽവെച്ച് ആദിവാസി വിദ്യാർത്ഥികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. വിദേശത്ത് നിന്ന് പണം എത്തിച്ചതുമായി ബന്ധപ്പെട്ടും ചോദ്യംചെയ്യൽ ഉണ്ടായേക്കും. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാക്കുമ്പോൾ രേഖകൾ ഹാജരാക്കാൻ ഇഡി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് വലിയ ഒരു പെട്ടിയുമായാണ് ഷാജൻ ചോദ്യംചെയ്യലിന് ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News