ഷാജൻ സ്കറിയ അറസ്റ്റിൽ

SHAJAN SCARIA

യൂട്യൂബിലൂടെ അപകീർത്തികരമായ വാർത്ത നൽകിയെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് ഷാജൻ സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാഹി സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ ആണ് പൊലീസിൻ്റെ നടപടി.

യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടി മാഹി സ്വദേശിനിയായ യുവതി നൽകിയ പരാതി നൽകിയിരുന്നു. ഡിസംബർ 23നാണ് ചാനൽ വഴി ഷാജൻ സ്ക്കറിയ വീഡിയോ സംപ്രേഷണം ചെയ്തത്. വീഡിയോയിൽ തന്നെ അപകീർത്തിപെടുത്തി എന്നും സമൂഹത്തിനുമുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും ആണ് യുവതി പരാതിയിൽ പറഞ്ഞത്.

ALSO READ: ബെംഗളൂരു മെട്രോ സ്റ്റേഷനുള്ളിൽ പാൻ മസാല തുപ്പി; യാത്രക്കാരന് പിഴ ചുമത്തി

പരാതിയെ തുടർന്ന് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് ഇന്ന് രാത്രിയോടെ ഷാജനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 75(1)(4), കെപി ആക്ട് 120(o) എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഷാജനെ ഉടൻ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്നാണ് വിവരം. നാളെ കോടതിയിൽ ഹാജരാക്കിയേക്കും.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News