
മലയാളത്തിന്റെ വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുണിന്റെ ഒന്നാം അനുസ്മരണ ദിനാചരണം നടന്നു. ഷാജി എൻ കരുൺ ഫൗണ്ടേഷനും പുരോഗമന കല സാഹിത്യ സംഘവും സംയുക്തമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക അവബോധത്തോടെ തന്റെ വഴി കണ്ടെത്തിയ പ്രതിഭാശാലിയാണ് ഷാജി എൻ കരുൺ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു
ലോകസിനിമയിൽ മലയാളത്തിൻ്റെ കൈയൊപ്പ് വാനോളം പതിപ്പിച്ച മഹാപ്രതിഭ ഷാജി എൻ കരുണിന്റെ സ്മരണാർത്ഥമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി വി ശിവൻകുട്ടി, പ്രശസ്ത എഴുത്തുകാരൻ അശോകൻ ചെരുവിൽ, കുക്കു പരമേശ്വരൻ തുടങ്ങി നിരവധിപേർ സന്നിഹിതരായി. സാമൂഹിക അവബോധത്തോടെ തന്റെ വഴി കണ്ടെത്തിയ പ്രതിഭാശാലിയാണ് ഷാജി എൻ കരുൺ എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ന് സിനിമയിൽ കഥാപാത്രങ്ങൾക്ക് പേര് നൽകുന്നതിൽ പോലും ബുദ്ധിമുട്ടുണ്ടായ കാലമാണെന്നും ഗോവിന്ദൻ മാസ്റ്റർ ഓർമിപ്പിച്ചു.
ഷാജി എൻ കരുണിന്റെ യാത്ര വളരെ കൗതുകകരവും മാതൃകാപരവുമായിരുന്നു വെന്നും ഇടതുപക്ഷ സഹയാത്രികനായ ഷാജി എൻ കരുൺ
ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും വിജയകരമായി പൂർത്തീകരിക്കുന്ന വ്യക്തിയാണെന്നും മന്ത്രി വി ശിവൻകുട്ടിയും ഓർമിച്ചു
സമ്മേളനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും സംഗീത വിരുന്നും പുസ്തക പ്രകാശനവും നടന്നു. ഷാജി എൻ കരുൺ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഞ്ചും ഒന്നാം അനുസ്മരണ സമ്മേളനത്തിൽ നടന്നു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലാഭവൻ തീയേറ്ററിൽ വാനപ്രസ്ഥം കുട്ടിരാങ്ക് എന്നീ സിനിമകളും പ്രദർശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

