‘പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍’; കൊല്ലം സുധിയുടെ ഓര്‍മയില്‍ ഷമ്മി തിലകന്‍

വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഓര്‍മകളില്‍ നടന്‍ ഷമ്മി തിലകന്‍. കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് ഷമ്മി തിലകന്‍. കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകമാണെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: മകനെയും കൊണ്ട് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോൾ ബാക്‌സ്റ്റേജിൽ മകനെ ഉറക്കികിടത്തിയ ശേഷമാണ് പരിപാടി അവതരിപ്പിക്കാറുള്ളത്; സുധിയുടെ ഓർമ്മയിൽ നെഞ്ചുനീറി കുടുംബം

https://www.kairalinewsonline.com/actor-kollam-sudhi-passed-away

ഷമ്മി തിലകന്‍ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രണാമം

കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്..! അനിതരസാധാരണമായ നടനചാരുതയിലൂടെയും തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടംനേടിയവനാണ് സുധി..!

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും..! ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു..! സ്വന്തം സഹോദരങ്ങളില്‍നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..!

ഒപ്പം..; അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുമുണ്ട്..! കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെ..!

വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News