
യുവത്വത്തിൻ്റെ കരുത്തിൽ കാസർഗോഡ് മാറ്റത്തിൻ്റെ ചരിത്രമെഴുതാൻ എൽഡിഎഫ്. ഷാനവാസ് പാദൂരിലൂടെ കാസർഗോഡ് അട്ടിമറി ജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കാസർഗോഡ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂരാണ് കാസർഗോട് നിയമസഭ മണ്ഡലത്തിൽ എൽഡിഎഫിനായി കളത്തിലിറങ്ങിയത്.
ഇതോടെ കാസർഗോഡ് മണ്ഡലത്തിൽ പോരാട്ടം കടുക്കുമെന്നുറപ്പായിരിക്കുകയാണ്. കാസർഗോട്ടെ ജനകീയ മുഖമാണ് ഷാനവാസ് പാദൂർ. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായ ചെങ്കള ഡിവിഷനിൽ എൽഡിഎഫ് സ്വതന്ത്രനായി അട്ടിമറി ജയം നേടിയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായത്.
Also read: പ്രശ്നമാണ്…: വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെ ചൊല്ലി ബിജെപിയിൽ കലഹം
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനായ ഷാനവാസ് നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ട് എൽഡിഎഫിനൊപ്പം ചേർന്നത്. ജില്ലാ പഞ്ചായത്തിലൂടെ നടത്തിയ വികസന ഇടപെടലുകളും മണ്ഡലത്തിലെങ്ങുമുള്ള ജനസ്വാധീനവും നേട്ടമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ
കരുത്തറിയിച്ച് തുറന്ന വാഹനത്തിൽ സ്ഥാനാർഥിയുമായി നഗരത്തെ ആവേശക്കടലാക്കി റോഡ് ഷോയും നടന്നു. വികസനത്തിനൊപ്പം, ജനപക്ഷത്ത് നിൽക്കുന്ന ഇടതിന് ജനങ്ങൽ വീണ്ടും തെരഞ്ഞെടുക്കും എന്നത് ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

