ഷെയ്ൻ നിഗം പൊലീസായി തിളങ്ങിയ സിനിമ തിയേറ്ററിൽ മിസ്സായോ? ഇനി ഒടിടിയിൽ കാണാം, റിലീസ് തീയതി പുറത്ത്

shane nigam dridam movie

‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വേറിട്ട ഒരു പൊലീസ് കഥാപാത്രമായി മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം എത്തിയ ചിത്രമാണ് ദൃഢം. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയായി. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ഈ സിനിമ പ്രേക്ഷകരിലേക്കെത്തുക.

സംവിധായകൻ ജീത്തു ജോസഫിനൊപ്പം ഏറെക്കാലം പ്രവർത്തിച്ച മാർട്ടിൻ ജോസഫ് ആണ് ദൃഢം സംവിധാനം ചെയ്തത്. പ്രേക്ഷകര-നിരൂപക പ്രശംസയേറ്റുവാങ്ങാൻ ഈ സിനിമയ്ക്കായി. ജൂണ്‍ 12നാണ് ദൃഢം സ്ട്രീമിങ് ആരംഭിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ALSO READ: ‘കാൻസർ കാരണം സംസാരിക്കാനാവാതെ, അവൻ എനിയ്ക്ക് കടലാസിൽ എഴുതി തന്നിട്ടുണ്ട്’; സംവിധായകൻ കമൽ

പൊലീസുകാരുടെ ജീവിതം മുൻനിർത്തിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. എസ് ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ ചിത്രത്തിൽ എത്തിയത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ എസ് ഐ വിജയ് രാധാകൃഷ്ണൻ എത്തുന്നതും പിന്നീട് നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ഈ സിനിമ പറയുന്നത്.

ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ എന്നിവരും ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് ‌നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News