എന്‍സിപി പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത തള്ളി ശരത് പവാര്‍

അജിത് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. മാധ്യമങ്ങളില്‍ മാത്രമാണ് പിളര്‍പ്പ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉളളത് യഥാര്‍ത്ഥത്തില്‍ അത്തരമൊരു നീക്കമില്ലെന്നും പവാര്‍ പ്രതികരിച്ചു.

ആരും എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിയിച്ചു. അജിത് പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

പുനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here