അവര്‍ നാടിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കണം; അദാനിയെ പിന്തുണച്ച് ശരദ് പവാര്‍

അദാനിയെ പിന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.  അദാനി, അംബാനി പേരുകള്‍ ഉയര്‍ത്തി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ നാടിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു. അതേസമയം ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമെന്നും പക്ഷേ അത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ വിളളല്‍ വീഴ്ത്തില്ലെന്നും ശിവസേന താക്കറെ വിഭാഗം നേതാവ് സജ്ഞയ് റാവത്തും പ്രതികരിച്ചു.

അദാനി വഷയമുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് അദാനിയെ പന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത് വന്നത്. അദാനിയുടെയും അംബാനിയുടെയും പേരുകള്‍ ഉയര്‍ത്തി എപ്പോഴും സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ നാടിന് നല്‍കിയ സംഭാവനകളും ഓര്‍ക്കണമെന്നാണ് ശരദ് പവാര്‍ പറഞ്ഞത്.

ജെപിസി അന്വേഷണത്തെ പാര്‍ട്ടി പിന്തുണച്ചെങ്കിലും ഭരണപക്ഷമാകും സമതിയില്‍ ഉള്ളതിനാല്‍ സത്യം പുറത്ത് വരില്ല. സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് അദാനി വിഷയത്തില്‍ വേണ്ടതെന്നും ശരത് പവാര്‍ പറഞ്ഞിരുന്നു. വിലക്കയറ്റം, തോഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരദ് പവാറിന്റെ പ്രതികരണം പ്രതിപക്ഷ നിരയില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പവാറുമായി സംസാരിക്കും. അതേസമയം അദാനിയുടെ കാര്യത്തില്‍ ഓരോ പാര്‍ട്ടിക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന്  സജ്ഞയ് റാവത്ത് പ്രതികരിച്ചു. പക്ഷേ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രതിപക്ഷ നിരയിലെ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നും സജ്ഞയ് റാവത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here