
കുടകിൽ ട്രക്കിങ്ങിനിടയിൽ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് ശരണ്യയെ കണ്ടെത്തിയത്. രാവും പകലുമില്ലാതെ ദുർഘടമായ കാലാവസ്ഥയിലും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തരും ഡ്രോണുകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്.
കേരള സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും തിരച്ചിൽ ഊർജിതമാക്കാൻ വലിയ പങ്കു വഹിച്ചു. ശരണ്യയ്ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പ്രാഥമിക പരിശോധനയ്ക്കയായി ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ഒടുവിൽ കിട്ടിയ വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




