ശരദ് പവാർ പാർട്ടിയുടെ കാരണവരായി തുടരും: അജിത് പവാർ

ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷപദവി രാജിവെച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണവുമായി അജിത് പവാർ. ശരദ് പവാർ എൻസിപി കുടുംബത്തിലെ കാരണവരായി തുടരുമെന്ന് അജിത് പവാർ പറഞ്ഞു.പുതിയ അധ്യക്ഷൻ ആരായാലും ശരദ് പവാറിന്‍റെ  മാർഗ നിർദേശപ്രകാരമായിരിക്കും പ്രവർത്തിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതെസമയം, പിൻഗാമിയെ തെരഞ്ഞെടുക്കാൻ ശരദ് പവാർ ഒരു സമിതിയെ പ്രഖ്യാപിച്ചു. സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന നേതാക്കളാണ് സമിതിയിലെ അംഗങ്ങൾ.

1999ൽ എൻസിപി രൂപംകൊണ്ടതു മുതൽ വഹിച്ച പദവിയാണ് ശരദ് പവാർ രാജിവെച്ചിരിക്കുന്നത്. താൻ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നുണ്ടെങ്കിലും പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ല എന്നും രാജി അറിയിച്ചു കൊണ്ട് പവാർ പറഞ്ഞു. പാർലമെന്‍റ് അംഗം എന്ന നിലയിൽ തനിക്ക് ബാക്കിയുള്ള 3 വർഷം ദേശീയ സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പവാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here