ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടം

ഷാർജയിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി പെട്രോളിയം കൗണ്‍സില്‍ അറിയിച്ചു. ഷാർജയിലെ അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. വാതക ശേഖരം കണ്ടെത്തിയത് ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിവരുന്ന ഖനനത്തിലാണ്.

Also read:ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രം; മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: കോടതി വിധിയിൽ മലക്കം മറിഞ്ഞ് കുഴൽനാടൻ

ഉത്പാദനം വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങിയാല്‍ യുഎഇക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Also read:മാസപ്പടി വിഷയത്തിൽ മാത്യു കുഴൽനാടന് തിരിച്ചടി; കോൺഗ്രസ് നടത്തുന്നത് ബോധപൂർവമായ നുണപ്രചാരണം: ഇ പി ജയരാജൻ

പുതിയ വാതക ശേഖരം കണ്ടെത്തിയതോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. 2020ന് ശേഷം ഷാര്‍ജയില്‍ കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു 2020ലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News