ഷാർജയിൽ ട്രാഫിക് പിഴയിൽ ഇളവ്; തീരുമാനം ഷാർജ എക്സി ക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ

ഷാർജയിൽ ട്രാഫിക് പിഴയിൽ ഇളവ്. ഷാർജയിലെ വാഹന ഉടമകൾക്ക് ട്രാഫിക് നിയമം ലംഘിച്ച് 60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സാലിം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

Also read – യു എ ഇയുടെ പുതിയ ഗോൾഡൺ വിസ; പ്രയോജനം ആദ്യം ലഭിക്കുന്നത് ഇന്ത്യക്കാർക്ക്, സ്വത്തിലോ ബിസിനസിലോ നിക്ഷേപിക്കേണ്ട ആവശ്യമില്ല

വാഹനങ്ങൾ പിടിച്ചുവെക്കുന്ന കാലയളവ്, പിഴ ഈടാക്കുന്നതിനുള്ള ഫീസ്, വൈകിയതിന് ഈടാക്കുന്ന പിഴ എന്നിവക്കും ഈ ഇളവ് ബാധകമാണ്. ഒരു വർഷത്തിനുള്ളിൽ പിഴയടച്ചാൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഇളവ് ലഭിക്കികില്ലെന്ന് അധികൃതർ അറിയിച്ചു.

English summary – Sharjah traffic fines reduced. Vehicle owners in Sharjah will receive a 35 percent discount if they pay their fines within 60 days of violating traffic laws.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News