
ലൂസിയാനയിലെ അക്വേറിയത്തില്‍ ജനിച്ച കുഞ്ഞന്‍ സ്രാവാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. യോക്കോ സ്വെല്‍ പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കിലൊരു സ്രാവിന്‍മുട്ട ശ്രദ്ധയില്‍പ്പെട്ടു. അത് എട്ടുമാസത്തിന് ശേഷം ജനുവരി മൂന്നിന് വിരിഞ്ഞു. അങ്ങനെ ആണ്‍ സ്രാവുകളില്ലാത്ത ആവാസവ്യവസ്ഥയില്‍ അച്ഛനില്ലാതെ സ്രാവിന്‍ കുഞ്ഞിന്റെ ജനനം. സംഭവം നടന്നത് ഷ്രെവ്‌പോര്‍ട്ട് അക്വേറിയത്തിലാണ്.
ALSO READ: തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ട് ബീഹാറിന് വാരിക്കോരി സഹായം നല്‍കി ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
അക്വേറിയത്തിലെ ടാങ്കിലുണ്ടായിരുന്നത് രണ്ട് പെണ്‍ സ്രാവുകളാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ഇവ ആണ്‍ സ്രാവുകളുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തിയിട്ടുമില്ല അതിനാല്‍ ഈ സാഹചര്യം വിശ്വസിക്കാന്‍ കഴിയാത്തതാണെന്നാണ് അക്വേറിയത്തിന്റെ ലൈവ് എക്സിബിറ്റുകളുടെ ക്യൂറേറ്ററായ ഗ്രെഗ് ബാരിക്ക് പ്രതികരിച്ചിരിക്കുന്നത്.
ALSO READ: ബജറ്റിലൊളിഞ്ഞിരിക്കുന്ന വമ്പന്‍ പണികള്‍; ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം
ശാസ്ത്രത്തിന്റെ കൈവശമെപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരവുമുണ്ടാവുമല്ലോ? ശാസ്ത്രജ്ഞര്‍ ഇതിന്റെ കാരണങ്ങളായി രണ്ട് സിദ്ധാന്തങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ജനനം വൈകിയ ബീജസങ്കലനത്തിന്റെയോ പാര്‍ഥെനോജെനിസിസിന്റെയോ ഫലമായിരിക്കാം ഈ കുഞ്ഞന്‍ സ്രാവിന്റെ ജനനത്തിന് പിന്നിലെന്നാണ് ഒരു നിഗമനം. പിന്നൊരു സാധ്യത അപൂര്‍വ്വമായ എസെക്ഷ്യല്‍ റീപ്രെഡക്ഷനാകാം എന്നതാണ്.
പെണ്‍സ്രാവുകളില്‍ അണ്ഡവിസര്‍ജ്ജന ഗ്രന്ഥിയില്‍ ബീജം സൂക്ഷിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു അക്വേറിയത്തില്‍ ഒരു പെണ്‍ ബ്രൗണ്‍ബാന്‍ഡഡ് ബാംബു സ്രാവ് കുറഞ്ഞത് 45 മാസമെങ്കിലും ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് 2015-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് പുരുഷ സ്രാവുമായുള്ള അവസാന സമ്പര്‍ക്കത്തിന് നാലു വര്‍ഷത്തിന് ശേഷമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here