
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. അയർലാൻഡിനെതിരായ ടി 20 പരമ്പരയിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്കും പുതിയ നായകൻ ശ്രേയസ് അയ്യർക്കും ഇന്ന് ജയം അനിവാര്യമാണ്.
ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ്ങിന്റെ ചുക്കാൻ പിടിച്ച സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയപ്പോൾ സഹഓപ്പണർ അഭിഷേക് 24 പന്തിൽ 59 റൺസ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. സഞ്ജുവിന് പിന്നാലെ ഇഷാൻ കിഷനും പൂജ്യത്തിനു മടങ്ങിയെങ്കിലും ആറു ഫോറും നാല് സിക്സറുകളും അടിച്ച ശർമ്മ ഇന്ത്യയുടെ സ്കോർ അതിവേഗം അൻപത് കടത്തി.
Also Read: ഫിഫ ലോകകപ്പ് 2026: ഇരട്ട ഗോളുമായി തിളങ്ങി ഹാരി കെയ്‌ൻ; കോംഗോയെ തകർത്ത് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ
ശർമ്മയ്ക്ക് പിന്നാലെ നായകൻ ശ്രേയസ്സ് അയ്യർ 47 പന്തിൽ 68 റൺസെടുത്ത് ടീമിന്റെ കുതിപ്പിന് നെടുംതൂണായി. അവസാന ഓവറുകളിൽ 21 പന്തിൽ പുറത്താകാതെ 42 റൺസെടുത്ത ശിവം ദുബെയും ടീമിന്റെ സ്കോർ 180 കടത്തി. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്മൂദ് മൂന്നു വിക്കറ്റ് നേടി തിളങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

