
2023-ല്‍ താന്‍ ക്യാന്‍സറിനോട് നിശബ്ദമായി പോരാടിയെന്ന് മുന്‍ ബോളിവുഡ് താരം ഷര്‍മിള ടാഗോര്‍ വെളിപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ആ അധ്യായത്തെ കുറിച്ച് കൂടുതല്‍ തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് ഷര്‍മിള ടാഗോറിന്റെ മകള്‍ സോഹ അലി ഖാന്‍. നയന്‍ദീപ് രക്ഷിതിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലായിരുന്നു സോഹയുടെ വെളിപ്പെടുത്തല്‍.
സീറോ സ്റ്റേജില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്തിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അമ്മയെന്ന് അവര്‍ പറഞ്ഞു. കീമോതെറാപ്പിയോ മറ്റോ ഇല്ലായിരുന്നു. അവര്‍ സുഖമായിരിക്കുന്നുവെന്നും സോഹ പറഞ്ഞു. 2023ലെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആണ് ശര്‍മിളയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുജനങ്ങളില്‍ ആദ്യം എത്തിയത്. അവര്‍ മകന്‍ സെയ്ഫ് അലി ഖാനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.
റോക്കി ഔര്‍ റാണി കീ പ്രേം കഹാനിയില്‍ ഷബാന ആസ്മി അവതരിപ്പിച്ച വേഷത്തിലേക്ക് താന്‍ ആദ്യം തെരഞ്ഞെടുത്തത് ഷര്‍മിള ടാഗോറിനെയാണെന്ന് അവതാരകന്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

