ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ പുറത്തിറങ്ങി, മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് പ്രതികരണം

പാറശാല ഷാരോൺ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ ജയിലില്‍നിന്നിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഗ്രീഷ്‌മ പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് പ്രതികരിച്ചു. ഷാരോൺ വധക്കേസിൽ ഉപാധികളോടെയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ALSO READ: ഭീകരവാദം രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കരുത്, എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ: എസ് ജയശങ്കര്‍

കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം ലഭിച്ച ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.  ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here