“തമിഴ് പഠിപ്പിച്ചതിനും രുചിയുള്ള ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ”;വിജയ്സേതുപതിക്ക് നന്ദിയുമായി എസ്ആർകെ

ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാന്‍റെ ‘ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ‘ജവാനി’ലെ മറ്റൊരു താരമായ വിജയ് സേതുപതിയോടുള്ള നന്ദി പ്രകടിപ്പിച്ചിരിക്കുകയാണ് കിങ് ഖാൻ.

‘സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ’ എന്നാണ് ഷാരൂഖ് ഖാൻ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

വില്ലന്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജവാനിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായിട്ടാണ് ജവാനിൽ നയൻതാര എത്തുന്നത്.

സെപ്‍റ്റംബര്‍ ഏഴിനാണ്  ചിത്രത്തിന്‍റെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്‍റെ നിർമാണം റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ്. ചിത്രത്തില്‍ അന്യഭാഷയിൽ നിന്നുള്ള സൂപ്പർസ്റ്റാറുകളും വേഷമിടുന്നുണ്ട് എന്നാണ് വിവരം. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News