ഷാറൂഖിന് മഞ്ഞപ്പിത്തം, മെഡിക്കൽകോളേജിൽ അഡ്മിറ്റ് ചെയ്തു

എലത്തൂരില്‍ ട്രെയിൻ തീവെച്ച സംഭവത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽക്കാന്ത്. സംയുക്ത ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പ്രതി ഷാറൂഖിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ എത്തിച്ച പ്രതിയെ കോഴിക്കോട് മെഡിക്കൽകോളേജിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News