
ഒരു ഭാരതീയൻ എന്ന നിലയിലാണ് താൻ ലോകരാജ്യങ്ങളിൽ സംസാരിച്ചതെന്നും ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പറയാനുള്ള സമയമല്ലയിതെന്നും ശശി തരൂർ എംപി. ഭാരതീയൻ ആയിട്ട് ഭാരതത്തിന് വേണ്ടി സംസാരിക്കാൻ പോവുകയാണ് ഉണ്ടായത്. ഭാരതത്തിനു വേണ്ടി സംസാരിക്കുകയായിരുന്നു തന്‍റെ കടമ; ആ കടമ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തകൾ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ തരൂർ വിവാദങ്ങൾക്ക് മറുപടി പിന്നീട് പറയാമെന്നും പ്രതികരിച്ചു.
വൈകിട്ട് പ്രധാനമന്ത്രി മോദി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റേതായ റിപ്പോർട്ട് കൈമാറും. അഞ്ചു രാജ്യങ്ങളിൽ പോയിരുന്നു. എല്ലാ രാജ്യത്തു നിന്നും പിന്തുണ ലഭിച്ചു. കൊളംബിയ ആദ്യം പാകിസ്ഥാനെ പിന്തുണച്ചെങ്കിലും പിന്നീടത് തിരുത്തിയെന്നും ശശി തരൂർ പറഞ്ഞു.
ALSO READ; പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച്; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
മധ്യസ്ഥത വഹിച്ചെന്ന അമേരിക്കയുടെ വാദത്തിനെ പറ്റിയുള്ള ചോദ്യത്തിലും തരൂർ മറുപടി നൽകി. അമേരിക്കൻ പ്രസിഡന്‍റിനെ നേരിൽ കാണാൻ കഴിഞ്ഞില്ല. പക്ഷേ വൈസ് പ്രസിഡന്‍റിനെ അടക്കമുള്ളവരെ കണ്ടു. തങ്ങളോട് സംസാരിക്കുമ്പോൾ ആരും വ്യാപാരത്തിന്‍റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ലെന്ന് വ്യക്തമാക്കിയ തരൂർ, പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ മറുപടി നൽകും എന്ന് ഇന്ത്യ വ്യക്തമാക്കിയതായും പറഞ്ഞു.
പാകിസ്ഥാൻ നിർത്തിയാൽ തങ്ങളും നിർത്തും എന്നും പറഞ്ഞിട്ടുണ്ട്. അത് അമേരിക്ക പാകിസ്ഥാനെ അറിയിച്ച് അവരെ കൊണ്ട് നിർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനീയമാണ്. തങ്ങൾ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here