കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് അടിയന്തരാവസ്ഥയെ കുറിച്ച് ലേഖനം

shashi tharoor

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍ എം പി. അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂർ ദീപിക ദിനപത്രത്തിൽ ലേഖനം എഴുതി. ഇന്ദിരാ ഗാന്ധിക്കും മകൻ സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് തരൂർ നടത്തിയത്.

ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്‌ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചുവെന്നും ലേഖനത്തിലുണ്ട്. തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

Read Also: തകർന്നുവീഴുന്ന ഗുജറാത്ത് ‘മോഡൽ’; ഗാംഭീര പാലം തകർച്ചക്ക് ഇടയാക്കിയത് ഗുരുതര അനാസ്ഥ

അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചുവെന്ന് പറയുന്ന ലേഖനത്തിൽ, മോദി സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയെന്നും കൂടുതല്‍ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ എഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News