വോട്ടർമാർ അനുഭവിക്കുന്നത് കടുത്ത വഞ്ചന, മണിപ്പൂരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ശശി തരൂർ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപിക്ക് വോട്ട് നൽകി വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിൻ്റെ പ്രതികരണം.

മണിപ്പൂരിൽ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ നമുക്ക് വാഗ്‌ദാനം ചെയ്‌തിരുന്ന ഏറെ കൊട്ടിഘോഷിച്ച സദ്‌ഭരണത്തിന്‌ എന്ത്‌ സംഭവിച്ചുവെന്ന്‌ ശരിയായി ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണം. ബിജെപിയെ അധികാരത്തിലെത്തിച്ച് ഒരു വർഷം പിന്നിടുമ്പോൾ മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണ്. രാഷ്ട്രപതി ഭരണത്തിന് സമയമായി, എന്തിനാണോ അവർ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.

അതേസമയം, മണിപ്പൂരിൽ സംസ്ഥാന സർക്കാർ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നത് വിലക്കിയിരുന്ന കർഫ്യൂവിൽ ഇളവ് വരുത്തി. അക്രമബാധിതമായ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ഞായറാഴ്ച രാവിലെ മൂന്ന് മണിക്കൂർ നേരത്തേക്ക് ഇളവ് വരുത്തി ആളുകളെ അവശ്യവസ്തുക്കൾ വാങ്ങാൻ അനുവദിച്ചു.സിആർപിസി സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ രാവിലെ 7 മുതൽ 10 വരെയാണ് ഇളവ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News