നിലമ്പൂരില്‍ ശശി തരൂരിന് വിലക്ക്: യുഡിഎഫ് പ്രചരണത്തില്‍ നിന്ന് ഒഴിവാക്കി

shashi tharoor

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപിയെ പ്രചരണത്തില്‍ നിന്ന് ഒഴിവാക്കി. യുഡിഎഫ് പ്രചരണത്തില്‍ ശശി തരൂര്‍ പങ്കെടുക്കില്ല. വിദേശപര്യടനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയ തരൂര്‍ വീണ്ടും അമേരിക്കയിലേക്ക് പോകും: കേരളത്തിലെ നേതാക്കള്‍ ആരും തരൂരിനെ ക്ഷണിക്കാത്തതിനാലാണ് അദ്ദേഹം പ്രചാരണത്തിന് എത്താത്തതെന്നാണ് വിവരം.

വികസനത്തിലും പുരോഗതിയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച ശശി തരൂരുമായി കേരളത്തിലെ നേതാക്കള്‍ കടുത്ത വിയോജിപ്പിലാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്റെ വിദേശപര്യടന സംഘത്തില്‍ തരൂര്‍ ഉള്‍പ്പെട്ടത്. എഐസിസി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടും തരൂര്‍ പിന്‍വാങ്ങിയില്ല. തരൂരുമായുള്ള അകലം കെപിസിസിയും എഐസിസിയും പുലര്‍ത്തുന്ന ഘട്ടത്തിലാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നത്.

ALSO READ: ‘ഇരുട്ട് പടരുന്ന ഇന്ത്യന്‍ രാഷ്ട്രീയഭൂമിയിലെ പ്രതീക്ഷയുടെ വെളിച്ചമാണ് എം സ്വരാജ്’; വൈറലായി കുറിപ്പ്

തെരഞ്ഞെടുപ്പ് പര്യടന പരിപാടികളിലോ ചുമതലകളിലോ തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടുത്തിയിട്ടില്ല. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമായിട്ട് പോലും തരൂരിനെ തഴഞ്ഞു. എഐസി സി വര്‍ക്കിംഗ് കമ്മിറ്റിയില്‍ ക്ഷണിതാവായ നേതാക്കള്‍ പോലും മണ്ഡലത്തില്‍ സജീവമാണ്. തരൂര്‍ ഒഴികെയുള്ള എല്ലാ എംപിമാര്‍ക്കും നിലമ്പൂരില്‍ ചുമതലയും നല്‍കിയിട്ടുണ്ട്.

എന്നിട്ടും തരൂരിനെ നിലമ്പൂരിലേക്ക് ക്ഷണിക്കാനോ പരിപാടികളില്‍ പങ്കെടുപ്പിക്കാനോ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വിദേശപര്യടനം കഴിഞ്ഞ് ദില്ലിയില്‍ തിരിച്ചെത്തിയിട്ടും തരൂര്‍ നിലമ്പൂരിലേക്ക് എത്താത്തത്. അദ്ദേഹം ഉടന്‍തന്നെ അമേരിക്കയിലേക്ക് മടങ്ങും. ഈ മാസം 17 നോ 18നോ മാത്രമേ തരൂര്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തു എന്നാണ് വിവരം. അതായത് തരൂര്‍ നിലമ്പൂരിലേക്ക് എത്തില്ലെന്ന കാര്യം ഉറപ്പായി.തരൂരിനെ ഒഴിവാക്കിയതില്‍ കേരളത്തിലെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ തരൂരിന് വിഷയത്തില്‍ കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News