‘ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയും’; നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എംപി

sasi tharoor modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോദിയുടെ ഊര്‍ജം സമാനതകളില്ലാത്തതാണെന്നും ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയുമെന്നും ശശി തരൂര്‍ പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും വീണ്ടും ശശി തരൂര്‍ പുകഴ്ത്തുന്നത്. ഇന്ത്യയുടെ വില മതിക്കാനാകാത്ത സ്വന്താണ് മോദി. ഐക്യത്തിന്റെ ശക്തി, ആശയവിനിമയത്തിന്റെ കരുത്ത് എന്നിവയിൽ മോദി ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ഓപ്പറേഷൻ സിന്ദൂര്‍ കൃത്യമായ സന്ദേശമായിരുന്നുവെന്നും അന്താരാഷ്ട്ര വേദികളിൽ ഉയര്‍ന്നത് ഇന്ത്യയുടെ ഐക്യത്തിന്‍റെ ശബ്ദമാണെന്നും ശശി തരൂര്‍ ലേഖനത്തിൽ പറയുന്നു.

ALSO READ: ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന്; പൂജകൾക്കായി ജൂലൈ 11ന് നട തുറക്കും

‘ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, നിരന്തരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവയാണ് പഠിച്ച പാഠങ്ങൾ. സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളിലൂടെ ഇന്ത്യ മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ഇതെല്ലാം മാർഗ്ഗനിർദ്ദേശക തത്വങ്ങളായി വർത്തിക്കും. കൂടുതൽ നീതിയുക്തവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ലോകത്തിനായി എപ്പോഴും പരിശ്രമിക്കും.’ തരൂർ എഴുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News