‘മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥൻ’, : വെളിപ്പെടുത്തലുമായി ശശി തരൂർ

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന ഗുരുതര ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം വേണമെന്നും യഥാർത്ഥ വസ്തുത അറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും തരൂർ വ്യക്തമാക്കിയത്.

ALSO READ: മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാര്‍ മഹാരാഷ്ട്ര എ ടിഎസ് തലവന്‍ ഹേമന്ദ് കർക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് അനുകൂലിയായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ ആരോപിച്ചു. ഹേമന്ത് കർക്കരെയുടെ ദേഹത്ത് തുളച്ചു കയറിയ ബുള്ളറ്റ് അജ്‌മല്‍ കസബിന്‍റെ തോക്കിൽ നിന്നല്ല, ആർഎസ്എസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥന്‍റെ തോക്കിൽ നിന്നാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം.

എന്നാൽ തെളിവുകൾ കോടതിയിൽ മറച്ചുവെച്ചുവെന്നും ആ തെളിവുകൾ മറച്ചുവെച്ചവര്‍ രാജ്യദ്രോഹികളാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അത്തരമൊരു രാജ്യദ്രോഹിക്കാണ് ബിജെപി ടിക്കറ്റ് നൽകിയതെന്നും വഡേത്തിവാര്‍ ആരോപിച്ചു. ഹേമന്ത് കർക്കരെയുടെ ശരീരത്തിൽ പ്രവേശിച്ച വെടിയുണ്ട ഭീകരരുടേതല്ലെന്ന് എസ് എം മുഷ്‌രിഫ് എഴുതിയ പുസ്‌തകത്തിൽ പറയുന്നു. എഴുതിയത് സത്യമാണെങ്കിൽ അത് രാജ്യദ്രോഹമാണെന്നും വഡേത്തിവാര്‍ വിശദീകരിച്ചു.

ALSO READ: പെരുമ്പാവൂരിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ

അതെ സമയം വഡേത്തിവാര്‍ ഉന്നയിച്ച ആരോപണം ഏറെക്കാലമായി പൊതുമണ്ഡലത്തില്‍ നിലനിൽക്കുന്നതാണെന്ന് ശശി തരൂർ പറഞ്ഞു. പാകിസ്ഥാൻ ഭീകരവാദി അജ്‌മൽ കസബിന്റെ തോക്കില്‍നിന്നുള്ള വെടിയുണ്ടകളല്ല കര്‍ക്കരെയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്തതെന്നും അതൊരു പോലീസ് ഉദ്യോഗസ്ഥന്റെ റിവോള്‍വറില്‍ നിന്നുള്ളതാണെന്നും മുന്‍ ഐജി എസ്.എം മുഷ്‌രിഫ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സംഭവത്തിന്റെ യഥാർത്ഥ വസ്തുത അറിയാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് തരൂർ പറഞ്ഞു

മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ബിജെപി സ്ഥാനാര്‍ഥിയും അഭിഭാഷകനുമായ ഉജ്ജ്വല്‍ നികത്തിനെതിരായ ആരോപണത്തിലും തരൂര്‍ വിജയ് വഡേത്തിവാറിനെ പിന്തുണച്ചു. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ കസബിന് ജയിലില്‍ ബിരിയാണി നല്‍കിയിരുന്നു എന്നായിരുന്നു ഉജ്ജ്വല്‍ നികത്തിന്റെ ആരോപണം. നീതീകരിക്കാനാകാത്ത ഇത്തരം ആരോപണങ്ങള്‍ ഉജ്ജ്വല്‍ നികത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ തെളിവാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുംബൈയിലെത്തിയ ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കവെയാണ്
വിഷയത്തിൽ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News