
സമയമാകുമ്പോൾ നിലപാട് വ്യക്തമാക്കുമെന്ന് ശശി തരൂർ എം പി. 26 ന് പോഡ്കാസറ്റ് വരും അത് മുഴുവൻ കേൾക്കണം , എല്ലാം പോഡ്കാസറ്റ് വരുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടുമോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞു.
also read: ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് അത്ഭുതം : ഡോ. തോമസ് ഐസക്
അതേസമയം ശശി തരൂരിന്റെ നീക്കങ്ങളില്‍ എഐസിസിക്ക് അതൃപ്തി. തരൂരിന്റെ നീക്കം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്നും തരൂരിന് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കിട്ടുണ്ടെന്നും എഐസിസി. പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന വാദങ്ങള്‍ ശരിയല്ല. സംഘടനാ തലത്തില്‍ നിന്നും വളര്‍ന്നുവന്ന നേതാവല്ല ശശി തരൂര്‍. അതിനാല്‍ ഒരു വടക്കന്‍ സംസ്ഥാനങ്ങളിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും എഐസിസി വ്യക്തമാക്കി.
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്നാണ് ശശി തരൂര്‍ എംപി പറഞ്ഞത് . സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

