ആമയിഴഞ്ചാൻ തോട് അപകടം ഉണ്ടായപ്പോൾ ഞാൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണ്: വിചിത്ര പരാമർശവുമായി ശശി തരൂർ എംപി

shashi tharoor

ആമയിഴഞ്ചാൻ തോട് അപകടത്തിൽ വിചിത്ര പരാമർശവുമായി ശശി തരൂർ എംപി. അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണെന്നാണ് തരൂരിന്റെ പരാമർശം. ഒരു എം.പിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും, താൻ ആ സമയത്ത് വയനാട്ടിലായിരുന്നുവെന്നും സംഭവ സമയത്തെ സ്ഥലം എംപിയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് തരൂർ പറഞ്ഞു.

ALSO READ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ‘ബൈ പറയാനൊരുങ്ങി ബൈഡൻ’? പകരം ആര്? കമല ഹാരിസ് വരുമെന്ന് റിപ്പോർട്ട്

കർണാടകയിലെ പ്രാദേശികവാദത്തിലും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. അവർ എന്തിനാണ് അങ്ങനെ ചിന്തിച്ചത് എന്ന് അറിയില്ല എന്നായിരുന്നു വിഷയത്തിൽ എംപിയുടെ മറുപടി. ബുദ്ധിയില്ലാത്ത കാര്യമാണതെന്നും, അവരത് പിൻവലിക്കാൻ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും, ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News