കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ല; ചര്‍ച്ച വേണ്ടത് തെരഞ്ഞെടുപ്പിനെ പറ്റി: ശശി തരൂർ എംപി

shashi tharoor

കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ. കെ പി സി സി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നാണ് വിഷയത്തിൽ ശശി തരൂർ എംപിയുടെ പ്രതികരണം. കെ സുധാകരനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ചകളെക്കുറിച്ച് വർക്കിംഗ് കമ്മിറ്റി അംഗമായ താനറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളിലല്ല ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയം നേടാം എന്നതിനെക്കുറിച്ചായിരിക്കണം ചര്‍ച്ച വേണ്ടതെന്നും ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.

Also Read: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അനാവശ്യമായ വാര്‍ത്തകൾ പ്രോത്സാഹിപ്പിക്കരുത്; മന്ത്രി കെ രാജൻ

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിനായുള്ള ചർച്ചകൾ നടക്കുകയാണ്. വഷയത്തിൽ നേതൃത്വത്തോട് ഇടഞ്ഞ നിലപാടാണ് കെ സുധാകരന്റേത്. കെ സുധാകരൻ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിയാൽ ആന്റോ ആന്റണി ആവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പ്രവർത്തകസമിതി അംഗത്വം നൽകി അനുനയിപ്പിക്കാൻ ഹൈക്കമാന്റ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മല്ലികാർജ്ജുൻ ഖാർഗെ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News