ശശി തരൂർ പറഞ്ഞത് നുണയല്ലേ? കടമെടുപ്പിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തല്ല, വസ്തുത ഇതാ

sasi tharoor

കടമെടുപ്പിൽ കേരളം രണ്ടാം സ്ഥാനത്താണെന്നാണ് തരൂർ പറഞ്ഞത് പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനത്തിനിടെ പറഞ്ഞത്. എന്നാൽ അതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

കേരളം മൊത്തം കടമെടുപ്പിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നാണ് ശശി തരൂർ നടത്തിയ അവകാശ വാദം. എന്നാൽ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇത് പൂർണമായും തെറ്റാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Also read: വാക്കുകൾ തിരിച്ചടിച്ചു! ഡിവൈഎഫ്ഐക്കെതിരെയുള്ള വിഡി സതീശന്റെ നുണ പൊളിഞ്ഞു

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ 2025 – 26 ബജറ്റിനെ സംബന്ധിച്ച് ആർബിഐ നടത്തിയ ‘സ്റ്റേറ്റ് ഫിനാൻസസ്’ എന്ന രേഖയനുസരിച്ചാണ് തമിഴ്നാട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തമിഴ്നാടിന്റെ പൊതു കടം 10.42 ലക്ഷം കോടി രൂപയാണ്.ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയുടെ പൊതു കടം 9.37 ലക്ഷം കോടി രൂപയാണ്. അതേസമയം, കേരളത്തിൻറെ സ്ഥാനം പട്ടികയിൽ പത്താമതാണ്. 5,06,687 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം പൊതു കടം. ഇതിലൂടെ ശശി തരൂർ ഉന്നയിച്ച അവകാശ വാദം പൊളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News