വ്യാജ ലഹരിക്കേസ്; നഷ്ടപരിഹാരം തേടി ഷീല സണ്ണി ഹൈക്കോടതിയിൽ

വ്യാജ ലഹരിക്കേസ്സിൽപെട്ട് ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറും മറുപടി നൽകണം. ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഷീല സണ്ണി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആണ് ഷീല സണ്ണിയുടെ ഹർജി.

Also Read: സിദ്ധാർത്ഥിന്റെ മരണം; നാല് പ്രതികൾക്ക് ലുക്ക്ഔട്ട് നോട്ടീസ്

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യുന്നത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിയുകയായിരുന്നു.

Also Read: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News